അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അഗ്‌നിപഥ് റദ്ദാക്കും; വമ്പന്‍ വാഗ്ധാനങ്ങളുമായി പ്രിയങ്ക ഗാന്ധി

ധര്‍മ്മശാല: ഹിമാചല്‍ പ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെ മുന്നേറുന്ന കോണ്‍ഗ്രസിന്റെ പ്രചാരണം നയിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. സംസ്ഥാനത്ത് വിവിധ റാലികള്‍ സംഘടിപ്പിച്ച പ്രിയങ്ക നിരവധി വാഗ്ധാനങ്ങളാണ് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അഗ്‌നിപഥ് പദ്ധതി റദ്ദാക്കും എന്നതാണ്. കേന്ദ്രത്തിലെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തും പ്രിയങ്ക നിരവധി വാഗ്ധാനങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തെരെഞ്ഞെടുത്തു കഴിഞ്ഞെന്നാണ് കാംഗ്രയില്‍ നടത്തിയ റാലിയില്‍ പ്രിയങ്ക പറഞ്ഞത്. സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ ഒരു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചിട്ടുണ്ട്. വനിതകള്‍ക്ക് 1500 രൂപ മാസംതോറും സഹായം നല്‍കുമെന്നും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നിവയാണ് പ്രിയങ്കയുടെ മറ്റ് ചില വാഗ്ദാനങ്ങള്‍.

 

Exit mobile version