തിരുവനന്തപുരം: ചാൻസിലർ രൂപീകരിച്ച സെർച്ച് കമ്മറ്റി റദ്ദാക്കണമെന്ന് പ്രമേയം കേരള സർവകലാശാല വീണ്ടും പാസാക്കി. 50 പ്രമേയത്തെ അനുകൂലിച്ച വോട്ട് ചെയ്തപ്പോൾ 7 പേര് മാത്രമാണ് പ്രമേയത്തെ എതിർത്തത്. ഗവർണറോട് വിട്ടുവീഴ്ച വേണ്ടെന്ന് രാവിലെ എ.കെ.ജിയിൽ ചേർന്ന സെനറ്റ് അംഗങ്ങളുടെ യോഗത്തിൽ തീരുമാനമായിരുന്നു. നിയമപരമായി സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും ചാൻസ്ക്കെതിരെയല്ല പ്രമേയം എന്നും ഇടത് പ്രതിനിധി പ്രതികരിച്ചു.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്കെതിരെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കാന്‍ വേണ്ടിയാണ് പ്രത്യേക യോഗം ചേർന്നത്. അജണ്ടയില്‍ ഇല്ലെങ്കിലും സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഗവര്‍ണര്‍ ഏകപക്ഷീയമായി സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് ഓഗസ്റ്റില്‍ ചേര്‍ന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു.
വൈസ് ചാന്‍സലറുടെ താത്കാലിക ചുമതലയുള്ള ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍ ആണ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചത്. പ്രമേയം പിന്‍വലിക്കുന്നത് ഗവര്‍ണര്‍ക്ക് കിഴടങ്ങുന്നതിന് തുല്യമാണെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്.