ന്യൂഡൽഹി: തൊഴിലാളികൾക്ക് ഭാഗിക ആശ്വാസമായി കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവച്ചു. 1.16% വിഹിതം തൊഴിലാളികൾ നൽകണമെന്ന നിർദ്ദേശം റദ്ധാക്കി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാൻ നാലുമാസം കൂടി സമയം. ഉയർന്ന വരുമാനത്തിനനുസരിച്ച് പെൻഷനിൽ തീരുമാനമില്ല.
കേരളം, രാജസ്ഥാൻ, ഡൽഹി ഹൈകോടതി വിധികൾക്കെതിരെ ഇ.പി.എഫ് ഓർഗനൈസേഷൻ നൽകിയ അപ്പീലിലാണ് വിശദവാദം കേൾക്കലിനുശേഷം വിധി പറയുന്നത്. ആറുദിവസത്തെ വാദംകേട്ട ശേഷം ആഗസ്റ്റ് 11നാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാംശു ധുലിയ എന്നിവരുടെ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിയത്. ജസ്റ്റിസ് ബോസാണ് വിധി എഴുതിയത്.
https://youtu.be/5O5oS3rsUBI
2018ലാണ് ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകാമെന്ന കേരള ഹൈകോടതി വിധിയുണ്ടാകുന്നത്. പെൻഷൻ പദ്ധതിയിൽ ചേരാനുള്ള കട്ട് ഓഫ് തീയതിയും പാടില്ലെന്ന് കോടതി വിധിച്ചു. 2019 ഇ.പി.എഫ്.ഒ കേരള ഹൈകോടതി വിധിക്കെതിരെ നൽകിയ പ്രത്യേക ഹരജി സുപ്രീം കോടതി തള്ളി. എന്നാൽ, പിന്നീട് ഇ.പി.എഫ്.ഒയും കേന്ദ്രവും പുനഃപരിശോധന ആവശ്യപ്പെട്ടതനുസരിച്ച് കോടതി വീണ്ടും വിഷയം പരിഗണിക്കുകയായിരുന്നു
Discussion about this post