കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിനാല്‍ ആറു വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ ചവിട്ടിയത്. ഇയാൾ കുട്ടിയെ ചവിട്ടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശിഹ്ഷാദിനെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡി.ഐ.ജി വ്യക്തമാക്കി. ക്രൂരതയിൽ പൊലീസിനോട് വ്യക്തത തേടുമെന്ന് ബാലാവകാശ കമ്മിഷനും പ്രതികരിച്ചു.
കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ആര് വയസ്സ്കാരൻ ഗണേഷിനാണു ക്രൂരമർദനമേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്. കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്.
https://youtu.be/5O5oS3rsUBI
നടുവിനു ചവിട്ടേറ്റ് കുട്ടി തെറിച്ചുപോകുന്നതു ദൃശ്യങ്ങളിൽനിന്നു കാണാം. സംഭവം കണ്ട് നാട്ടുകാർ ഇടപെട്ടിരുന്നു. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ വന്ന് മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിട്ടില്ല. വാര്‍ത്ത വന്നതിനെ പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.