സുഹൃത്തുക്കളുടെ ആഘോഷമാണ് സാറ്റര്‍ഡേ നൈറ്റ്. സ്റ്റാന്‍ലിയുടെയും കൂട്ടുകാരുടെയും സൗഹൃദക്കാഴ്ചകളാണ് സിനിമ. സൗഹൃദങ്ങളുടെ ലഹരിയാണ് ജീവിതത്തിന്റെ ആഘോഷം എന്ന് അടിവരയിടുന്നു ചിത്രം. സിറ്റുവേഷന്‍ കോമഡികള്‍ കൊണ്ടു ചിത്രം കൂടുതല്‍ രസകരമാകുന്നു.
ഒരുമിച്ച് പഠിച്ചവരാണ് സ്റ്റാന്‍ലിയും അജിത്തും ജസ്റ്റിനും സുനിലും. ഇഴപിരിയാത്ത സുഹൃത്തുക്കളാണെങ്കിലും സാധാരണ കാണുന്നതുപോലെ തന്നെ ഇവരുടെ ഇടയിലും പിണക്കങ്ങളും വാശിയുമൊക്കെയുണ്ട്. സ്റ്റാന്‍ലിക്കാണെങ്കില്‍ തന്റെ കൂട്ടുകാരാണ് എല്ലാം. സ്റ്റാന്‍ലിയുടെ കൂടെ വലംകൈയായി സുനിലുമുണ്ട്. സുഹൃത്തുക്കളുമൊത്ത് ഒരു പാര്‍്ട്ടി സ്റ്റാന്‍ലി പ്ലാന്‍ ചെയുന്നു. സാറ്റര്‍ഡേ നൈറ്റ് എന്നാണ് പാര്‍ട്ടിയുടെ പേര്. എന്നാല്‍ ആ പാര്‍ട്ടി പല പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കുന്നതാണ് സിനിമ.
ഇതുവരെയുള്ള ആഖ്യാന ശൈലിയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സാറ്റര്‍ഡേ നൈറ്റ്. സൗഹൃത്തിന്റെ കഥയാണ് സിനിമ ആവിഷ്‌ക്കരിക്കുന്നതെങ്കിലും ്പുതിയ കാലത്തിന്റെതായ നൂതന ഭാവങ്ങള്‍ നിരവധി ചിത്രകത്തില്‍ കടന്നു വന്നിട്ടുണ്ട്. നവീന്‍ ഭാസ്‌കര്‍ ആണ് സാറ്റര്‍ഡേ നൈറ്റിന് തിരക്കഥ എഴുതിയിരിക്കുന്നത്. സൗഹൃദത്തിന്റെ അ്ടിച്ചുപൊളികള്‍ക്കൊപ്പം മൂല്യങ്ങള്‍ക്കും ചിത്രം പ്രധാന്യം നല്‍കുന്നുണ്ട്.
Discussion about this post