വസീറാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിവെയ്പ്പില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. വസീറാബാദില്‍ റാലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ഇമ്രാന്‍ ഖാന്റെ കാലിനാണ് പരിക്കേറ്റത്.
അദ്ദേഹത്തിന്റെ മാനേജര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവം നടന്നയുടന്‍ ഇമ്രാന്‍ ഖാനെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റി.