ഡല്‍ഹി : പിഎഫ് പെന്ഷന് കേസില്‍ സുപ്രീംകോടതി വിധി നാളെ. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്ഷന് നല്‍കണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് നാളെ സുപ്രീം കോടതിയില്‍ നിന്നും വിധി വരുന്നത്. ലക്ഷക്കണക്കിന് ജീവനക്കാരാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി കാത്തിരിക്കുന്നത്. ഉയര്‍ന്ന പെന്ഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നല്കിയ ഹര്‍ജികളിലാണ് നാളെ വിധിയുണ്ടാകുക. കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയോളം അപ്പീലില്‍ വാദം കേട്ടിരുന്നു. ഓഗസ്റ്റ് 11 ന് വാദം പൂര്‍ത്തിയായിരുന്നു. കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാല്‍ വലിയ മാറ്റമാകും തൊഴില്‍ രംഗത്തുണ്ടാകുക
Discussion about this post