കൊച്ചി : കോതമംഗലത്തെ സ്വകാര്യ സ്കൂളില്‍ നിന്നും കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി സെക്യൂരിറ്റി ജീവനക്കാരനായ സാജു കോടതിയില്‍ കീഴടങ്ങി. കോതമംഗലം കോടതിയിലാണ് സാജു കീഴടങ്ങിയത്. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കേസിലെ ഒമ്പതാം പ്രതി ഒളിവിലായിരുന്ന കോതമംഗലം സ്വദേശി ഗോകുലിനെയും എക്സൈസ് അറസ്റ്റ് ചെയ്തു.
സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകള്‍ തടയാനുള്ള പരിശോധനയ്ക്കിടയിലാണ് നെല്ലിക്കുഴിയിലെ സ്വകാര്യ പബ്ലിക്ക് സ്കൂള്‍ സെക്യൂരിറ്റി തന്നെ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചത്. രാത്രിയോടെ പരിശോധനയ്ക്ക് വേണ്ടി എക്സൈസ് സംഘം സ്കൂള്‍ കോമ്പൗണ്ടില്‍ എത്തി. നിരവധി പേര് ഈ സമയത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്റെ മുറി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ഇടപാടെന്നത് വ്യക്തമായത്. എന്നാല്‍ സംഘമെത്തുമ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാരന് സാജു രക്ഷപ്പെട്ടു. നെല്ലിക്കുഴി സ്വദേശി യാസീനാണ് സ്കൂളിലെ കഞ്ചാവ് ഇടപാടിന്റെ മുഖ്യ ഇടനിലക്കാരനെന്നാണ് വിവരം.
Discussion about this post