ഇടുക്കി: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കി ബാലന്‍പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയവരില്‍ രണ്ടു പേര്‍ കീഴടങ്ങി. രാമക്കല്‍മേട് ഇടത്തറമുക്ക് ഓണമ്പള്ളില്‍ ഷെമീര്‍, ബാലന്‍ പിള്ള സിറ്റി വടക്കേത്താഴെ അമീര്‍ഷാ വി.എസ്. എന്നിവരാണ് കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെയാണ് യുഎപിഎ അടക്കം ചുമത്തി കേസെടുത്തത്. ശേഷിച്ച അഞ്ചു പേര്‍ ഒളിവിലാണ്. സെപറ്റംബര്‍ 28 ന് രാവിലെ ആയിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെയായിരുന്നു ഇടുക്കിയിലെ പ്രതിഷേധം.