ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബറിൽ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു

ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഡൽഹിയിൽ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്.

ആദ്യഘട്ടം 89 മണ്ഡലങ്ങളിലും രണ്ടാംഘട്ടം 93 മണ്ഡലങ്ങളിലുമായി നടക്കും ആകെ 182 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് 4.9 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 4.5 ലക്ഷത്തിലധികം പുതിയ വോട്ടേഴ്സ്, 51,782 പോളിങ് സ്റ്റേഷനുകള്‍.

https://youtu.be/VIdcbBLFc-0

 

92 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 2017 ല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബിജെപിക്ക് 99 സീറ്റുകളും കോണ്‍ഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്.മറ്റുപാര്‍ട്ടികള്‍ക്ക് ആറു സീറ്റുകളും ലഭിച്ചു.തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ പലപ്പോഴായി ബിജെപിയിലേക്ക് പോയതോടെ നിലവില്‍ ബിജെപിക്ക് 111 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിന് 62 സീറ്റുകളും മറ്റുള്ളവര്‍ക്ക് നാലു സീറ്റുകളുമുണ്ട്.

നിലവില്‍ അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.ഇവിടെ കാല്‍നൂറ്റാണ്ടുകളായി ബിജെപിയാണ് അധികാരത്തിലിരിക്കുന്നത്.എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പു സംഭവിച്ച മോര്‍ബി തൂക്കുപാല ദുരന്തം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Exit mobile version