ന്യൂഡല്‍ഹി: എയര്‍ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള പ്രക്രിയ 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും എയര്‍ഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ടാറ്റാ സണ്‍സും എയര്‍ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭമാണ് കാരിയര്‍.
നിലവില്‍ കാരിയറിലെ 83.67 ശതമാനം ഓഹരികള്‍ ടാറ്റ സണ്‍സിനും ബാക്കി 16.33 ശതമാനം ഓഹരികള്‍ എയര്ഏഷ്യയ്ക്കുമാണ്. കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പിന് ഒരൊറ്റ കാരിയര്‍ എന്നതാണ് ലയനം ലക്ഷ്യമിടുന്നത്. 2005ലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. അതേസമയം, 2014ലാണ് എയര്‍ഏഷ്യ ഇന്ത്യ സര്‍വീസ് ആരംഭിച്ചത്
Discussion about this post