മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇന്ത്യന്‍ യുവാവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (5.23 കോടി രൂപ) വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് പൊലീസ്.
2018 ഒക്ടോബറില്‍ കേണ്‍സിന്റെ വടക്ക് 40 കിലോമീറ്റര്‍ മാറിയുള്ള വാങ്കെറ്റി ബീച്ചില്‍ നായയുമായി നടക്കാനിറങ്ങിയ തോയ കോര്‍ഡിങ്ലെയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യന്‍ നഴ്‌സായ രാജ്വീന്ദര്‍ സിങിനെ അന്വേഷിക്കുന്നത്.
https://youtu.be/VIdcbBLFc-0
കോര്‍ഡിങ്ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനകം തന്നെ ഭാര്യയെയും മൂന്നു മക്കളെയും ഓസ്‌ട്രേലിയയില്‍ ഉപേക്ഷിച്ച് ജോലി നിന്ന് രാജിവച്ച് ഇന്നിസ്‌ഫെയ്ലില്‍ നഴ്‌സ് ആയി ജോലി ചെയ്ത രാജ്വീന്ദര്‍ രാജ്യം വിട്ടത്.
ഇതുവരെ ക്വീന്‍സ്ലന്‍ഡ് പൊലീസ് വാഗ്ദാനം ചെയ്തതില്‍ ഏറ്റവും വലിയ തുകയാണ് ഇത്. ക്വീന്‍സ്ലന്‍ഡ് പൊലീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി (http://police.qld.gov.au/reporting) ഇന്ത്യയില്‍ ഉള്ളവര്‍ക്കും വിവരം അറിയിക്കാന്‍ സാധിക്കും.
കോര്‍ഡിങ്ലെ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം ഒക്ടോബര്‍ 22ന് കേണ്‍സ് രാജ്വീന്ദര്‍ സിങ് വിമാനത്താവളം വഴി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.കേണ്‍സില്‍ നിന്ന് അയാള്‍ സിഡ്‌നിയിലെത്തി. 23ന് ഇയാള്‍ ഇന്ത്യയിലേക്ക് വണ്ടി കയറി.
ഇയാള്‍ ഇന്ത്യയില്‍ എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേണ്‍സില്‍ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. എങ്കില്‍ പോലും ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Discussion about this post