മഹാരാജാസ് കോളേജിലെ സംഘർഷം; നാലുപേര്‍ അറസ്റ്റില്‍

സംഘർഷവുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു

കൊച്ചി: എറണാകുളം കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് 4 പേർ അറസ്റ്റില്‍. കെ.എസ്‍.യു യൂണിറ്റ് പ്രസിഡന്‍റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജിനുള്ളിലും തെരുവിലും എസ്എഫ്ഐ-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇരു ഭാഗത്തുമായി 15 പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഡിസിപി എസ് ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.

https://youtu.be/VIdcbBLFc-0

 

അതേസമയം, സംഘർഷത്തെ തുടർന്ന് കോളജ് അടച്ചിടാൻ കൗൺസിൽ തീരുമാനിച്ചു. സർവകക്ഷി യോഗവും വിളിക്കും.

കോളജിലെ രണ്ട് വിദ്യാർഥിനികളോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട പരാതിയിന്മേലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Exit mobile version