തിരുവനന്തപുരം: ജപ്തി ഭീഷണിയില്‍ സ്ത്രീകള്‍ മാത്രമുള്ള കുടുംബം. തിരുവനന്തപുരം പോത്തന്‍കോടാണ് ജപ്തി നടപടികള്‍ക്കായി ബാങ്ക് അധികൃതര്‍ എത്തിയത്. ഇന്ന് 12 മണിക്ക് മൂന്‍പ് വീട്ടില്‍ നിന്ന് ഇറങ്ങികൊടുക്കണമെന്നാണ് അധികൃതര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടത്. പോലീസും കോടതി ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമാണ് വീട്ടിലെത്തിയത്
പ്രായമുള്ള അമ്മയും മകളും ആറു വയസ്സുള്ള കൊച്ചുമകളും അടങ്ങുന്നതാണ് കുടുംബം. കയ്യില്‍ പെട്രോളുമായി യുവതി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
https://youtu.be/VIdcbBLFc-0
35 ലക്ഷം രൂപ തന്റെ ഭര്‍ത്താവ് ലോണ്‍ എടുത്ത് കബളിപ്പിച്ചുവെന്ന് വീട്ടുടമയുടെ മകളായ ശലഭ പറയുന്നു. ഭര്‍ത്താവ് അഞ്ചു വര്‍ഷം മുന്‍പ് തന്നെ ഉപേക്ഷിച്ചുപോയി. 25 ലക്ഷത്തോളം രൂപ താന്‍ തിരിച്ചടച്ചൂ. 52 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്റെ നിര്‍ദേശം. ജനുവരിയില്‍ ബാങ്കിലെത്തി വായ്പ സെറ്റില്‍ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ശലഭ പറയുന്നു.
അതേസമയം, വീട്ടുകാര്‍ക്ക് വീട് ഒഴിയുന്നതിന് ഒരാഴ്ച സാവകാശം നല്‍കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മാറിതാമസിക്കാന്‍ തങ്ങള്‍ക്ക് വേറെ വീടില്ലെന്നാണ് ഇവരുടെ മറുപടി.