കോഴിക്കോട്: കുടുംബ പ്രശ്നം പരിഹാരത്തിനായി വന്ന വുവതിയുമായി കറങ്ങിയ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. കല്‍പ്പറ്റ എസ്ഐ അബ്ദുള്‍ സമദിനെയാണ് ഈ സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉന്നത ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു.
എടച്ചേരി എസ്ഐ ആയിരിക്കുമ്പോഴായിരുന്നു കുടുംബ പ്രശ്നം പരിഹരിക്കാന്‍ പരാതിയുമായി യുവതി അബ്ദുള്‍ സമദിന്റെ സമീപം വന്നത്. അക്കാലയളവില്‍ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി.പിന്നീട് യുവതിയുമായി പല സ്ഥലങ്ങളില്‍ ഇയാള്‍ കറങ്ങി. ഇത് ചോദ്യം ചെയ്തതില്‍ യുവതിയുടെ ഭര്‍ത്താവിനെ അബ്ദുള്‍ സമദ് ഭീഷണിപ്പെടുത്തി.
പിന്നാലെ യുവതിയോട് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് തനിക്കൊപ്പം വരാന്‍ എസ്ഐ പ്രേരിപ്പിച്ചു. ഇതോടെയാണ് യുവതിയുടെ ഭര്‍ത്താവ് അബ്ദുള്‍ സമദിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയിലാണ് അബ്ദുള്‍ സമദിനെ എടച്ചേരിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് മാറ്റിയത്. എന്നാല്‍ ഇതിന് ശേഷവും ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി. ഇതോടെ ഭര്‍ത്താവ് കണ്ണൂര്‍ റേഞ്ച് ഐജിയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.
Discussion about this post