ഗവർണർ ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു : എം വി ഗോവിന്ദൻ

ഭരണഘടനാപരമായ നിരവധി പ്രശ്നങ്ങളാണ് ഗവർണർ സൃഷ്ടിക്കുന്നത് എന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രെട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ഭരണഘടനാപരമായ നിരവധി പ്രശ്നങ്ങളാണ് ഗവർണർ സൃഷ്ടിക്കുന്നത് എന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രെട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.

 

ഗവർണർ ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു, തരം താഴ്ന്ന രീതിയിലേക്ക് അദ്ദേഹത്തിൻറെ പ്രതികരണം പോകുന്നു, പ്രതിപക്ഷത്തിന്റെ നിലവാരം പോലും ഇല്ല, മഞ്ഞപ്പത്രങ്ങൾക്ക് സമാനം ആണ് ഇപ്പോൾ ഗവർണറുടെ പ്രതികരണങ്ങൾ, എന്താണ് ആർഎസ്എസ് ആയാൽ കുഴപ്പം ഇന്ന് ചോദിച്ച വ്യക്തി തന്നെയാണ് ഇപ്പോൾ തിരിച്ചു പറയുന്നത്, അത് തെളിയിക്കേണ്ട കാര്യമില്ല, അദ്ദേഹം തന്നെയാണ് പറഞ്ഞത് എന്നും എം വി ഗോവിന്ദൻമാസ്റ്റർ പ്രതികരിച്ചു.

Exit mobile version