ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും രണ്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന. ഡിസംബര്‍ ആദ്യവാരമാകും തിരഞ്ഞെടുപ്പ് എന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിച്ചത് വന്‍ രാഷ്ട്രീയ വിവാദമായിരിക്കെയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്. ഹിമാചല്‍ പ്രദേശ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിന്റേയും അറിയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തീയതി പ്രഖ്യാപനം പിന്നീട് മാത്രമേ ഉണ്ടാകൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നവംബര്‍ 12നാണ് ഹിമാചല്‍ പ്രദേശ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനും നടക്കും. ഹിമാചലിന്റേയും ഗുജറാത്തിന്റേയും വോട്ടെണ്ണല്‍ ഒരുമിച്ച് നടക്കുമെന്നും സൂചന.2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കോണ്‍ഗ്രസും ഇത്തവണ വലിയ പ്രതീക്ഷയിലാണ്.
കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായതെങ്കിലും, ബിജെപി അധികാരം നിലനിര്‍ത്തുകയായിരുന്നു.182 സീറ്റില്‍ 160 സീറ്റുകളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.കഴിഞ്ഞ 27 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്.
Discussion about this post