ഗ്രീഷ്മ തീവ്രപരിചരണവിഭാഗത്തില്‍: പോലീസ് സെല്ലിലേക്കു മാറ്റിയേക്കും

ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കും.

തിരവനന്തപുരം: പാറശ്ശാലയില്‍ ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മ്മലിനെയും റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ നിലവില്‍ തെളിവ് നശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

കഷായത്തില്‍ വിഷം കലര്‍ത്താന്‍ ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുകയാണ്. ജീവനൊടുക്കാന്‍ ശ്രമിച്ച മുഖ്യ പ്രതി ഗ്രീഷ്മ ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

പിണറായിയെ അടക്കം വിറപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരാണ്? #ArifMohammadKhan

ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഗ്രീഷ്മയുടെ ബുധനാഴ്ചയും വിലയിരുത്തിയിരുന്നു. ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കും.

ഗ്രീഷ്മയെയും സിന്ധുവിനെയും നിര്‍മ്മലിനെയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നത്.

പോലീസ് ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്തിരിക്കുകയാണ്. മൂന്നുപേരെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

Exit mobile version