റൊസാരിയോ: ഖത്തർ വേൾഡ് കപ്പ് ആരംഭിക്കാൻ ഇനി 18 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഫുട്ബോൾ താരങ്ങളും ആരാധകരും ആവേശത്തിലാണ്. ലയണൽ മെസ്സിയുടെ അർജന്റീനയാണ് ഏറ്റവും കൂടുതൽ കിരീട സാധ്യത കല്പിക്കപെടുന്ന ടീം. എന്നാൽ പല പ്രധാന താരങ്ങളുടെയും പരിക്ക് അർജന്റീനയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലയണൽ മെസ്സി തന്റെ പിഎസ്ജി കരാറിൽ അർജന്റീന മുൻഗണനാ ക്ലോസ് ഉപയോഗിക്കാൻ ഒരുങ്ങുന്നത്. ലയണൽ മെസ്സി ലോകകപ്പിന് മുന്നോടിയായുള്ള തന്റെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്കാകുലനാണെന്നും ഈ മാസം ക്ലബിന്റെ അവസാന മത്സരം ഒഴിവാക്കാൻ അഭ്യർത്ഥിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. അർജന്റീനയുടെ ഖത്തർ യാത്ര നവംബർ 22 ന് ആരംഭിക്കുമ്പോൾ നവംബർ 13 ന് പാരീസുകാർ ഓക്‌സെറെക്കെതിരെ കളിക്കാൻ ഒരുങ്ങുന്നു. ജേണലിസ്റ്റ് ഗാസ്റ്റൺ എഡൽ പറയുന്നതനുസരിച്ച് അർജന്റീനിയൻ പ്ലേമേക്കർ ലീഗ് 1 പോരാട്ടം ഒഴിവാക്കും .ലാ ആൽബിസെലെസ്‌റ്റെയ്‌ക്കൊപ്പം ഏറെ കൊതിപ്പിക്കുന്ന ട്രോഫി നേടുന്നതിലാണ് ഫോർവേഡ് ഇപ്പോൾ ലക്‌ഷ്യം വെക്കുന്നത്. പിഎസ്ജി മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയറുമായി ലയണൽ മെസ്സി നല്ല ബന്ധത്തിലാണ്. അതുകൊണ്ട് തന്നെ മെസ്സിയുടെ ആവശ്യം നിരസിക്കപ്പെടാൻ സാധ്യതയില്ല.
വേൾഡ് കപ്പിന് മുൻപുള്ള ഫ്രഞ്ച് ലീഗ് മത്സരത്തിനു മുൻപു തന്നെ ലയണൽ മെസി പിഎസ്ജി ക്യാമ്പ് വിടും.ക്ലബുമായുള്ള കരാറിൽ അർജന്റീന ക്ലോസ് ഉൾപ്പെടുത്താൻ ലയണൽ മെസി എല്ലായിപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ ഉടമ്പടി പ്രകാരം ദേശീയ ടീമിന്റെ മത്സരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും ക്ലബിന്റെ സമ്മർദ്ദമില്ലാതെ അവർക്കൊപ്പം ചേരാനും മെസ്സിക്ക് കഴിയും. ലോകകപ്പിനു തൊട്ടു മുൻപേ പരിക്കേൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ലയണൽ മെസി തന്റെ ഈ ക്ലോസ് ഉപയോഗിക്കാൻ ശ്രമിക്കുന്നത്. ഇതനുസരിച്ച് ദേശീയ ടീം മത്സരങ്ങൾ നടക്കും.