ലണ്ടന്‍: അടുത്തയാഴ്ച ഈജിപ്തില്‍ നടക്കുന്ന കോപ് 27 (COP27) ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടന് മേല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉരുണ്ടുകൂടുന്നതിനാല്‍ വാര്‍ഷിക കാലാവസ്ഥാ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നുവെന്ന മുന്‍ തീരുമാനം തിരുത്തിയാണ് ഋഷി സുനകിന്റെ തീരുമാനം. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം ഏറെ വിമര്‍ശന വിധേയമായിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം തിരുത്തി ബുധനാഴ്ച ഋഷി സുനക് ട്വീറ്റ് ചെയ്തത്.
കാലാവസ്ഥാ വ്യതിയാനത്തില്‍ നടപടിയില്ലാതെ ദീര്‍ഘകാല അഭിവൃദ്ധി ഉണ്ടാകില്ല. പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിക്ഷേപിക്കാതെ ഊര്‍ജ സുരക്ഷയുണ്ടാകില്ല സുനക് ട്വിറ്ററില്‍ കുറിച്ചു. സുരക്ഷിതവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഗ്ലാസ്ഗോ തീരുമാനത്തിനൊപ്പമാണ്. അതിനാല്‍ താന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
Discussion about this post