പന്നിയങ്കരയില്‍ നാളെ മുതല്‍ ടോള്‍ നിരക്ക് വര്‍ദ്ധിക്കും

കഴിഞ്ഞമാര്‍ച്ച് 9 ന് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്

പാലക്കാട് : വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയില്‍ നാളെ മുതല്‍ ടോള്‍ നിരക്ക് വര്‍ദ്ധിക്കും. അഞ്ച് ശതമാനം വരെ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് നാഷണല്‍ ഹൈവേ അതോരിറ്റി തീരുമാനം. കാര്‍, ജീപ്പ് ,വാന്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയാകും. രണ്ട് ഭാഗത്തേക്കും 155 രൂപയാകും. കഴിഞ്ഞ മാര്‍ച്ച് 9 ന് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.

Exit mobile version