മഹാരാജാസില്‍ സംഘര്‍ഷം, 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും 6 കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും പരിക്ക്, കോളേജ് അടയ്ക്കും

കോളേജിന് സമീപമുള്ള എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നിലും സംഘര്‍ഷം നടന്നു

കൊച്ചി: മഹാരാജാസ് കോളേജില്‍ കെഎസ്‌യു എസ്എഫ്‌ഐ സംഘര്‍ഷം. ഇന്നലെ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇന്ന് വൈകിട്ടോടെയാണ് സ്ഥിതി വഷളായത്. കോളേജിന് സമീപമുള്ള എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നിലും സംഘര്‍ഷം നടന്നു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത് കുറ്റ്യാടി,വനിതാ പ്രവര്‍ത്തകയായ റൂബി അടക്കം പത്ത് എസ്എഫ്‌ഐക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്യു നേതാക്കളായ നിയാസ് റോബിന്‍സന്‍ അടക്കം പരിക്കേറ്റ ആറ് പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അടയ്ക്കും. അനിശ്ചിത കാലത്തേക്കാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്. സര്‍വ്വകക്ഷി യോഗം വിളിക്കാനും തീരുമാനമായി.

Exit mobile version