തിരുവനന്തപുരം: നിയമം ലംഘിച്ച് വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയ ബസ് എംവിഡി പിന്തുടര്‍ന്ന് പിടികൂടി. കഴക്കൂട്ടം സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ പോയ ബസാണ് പിടികൂടിയത്. ചേര്‍ത്തലയില്‍ നിന്നുള്ള വണ്‍ എസ് ബസാണ് കൊട്ടിയത്ത് വച്ച് പിടിയിലായത്. ബസിന്റെ ഫിറ്റ്‌നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.
വിനോദയാത്ര പോകും മുമ്പ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ഹൈ പവര്‍ മ്യൂസിക് സിസ്റ്റവും ലൈറ്റിങ്ങിനുള്ള സൗകര്യങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിനോദയാത്രക്കുള്ള അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ബസ് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്ക് പുറപ്പെട്ടത്.
Discussion about this post