സഹയാത്രക്കാര്‍ക്ക് തണലായി രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ പരിക്കേറ്റ രണ്ട് സ്ത്രീകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തി രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടയിലെ രാഹുലിന്റെ പൊതുജനങ്ങളുമായുള്ള ഇടപെടല്‍ ശ്രദ്ധയാകര്‍ഷിച്ചു വരികയാണ്. തെലുങ്കാനയില്‍ വച്ച് നടന്ന മാര്‍ച്ചിലാണ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. വലിയ തിരക്കാണ് അപകടത്തിന്റെ കാരണം. സംഭവത്തില്‍ രാഹുല്‍ ഗാന്ധി സജീവമായി ഇടപെട്ടു. സ്ത്രീകള്‍ക്ക് വായു ലഭിക്കുന്നതിന് ആളുകളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും , കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് സ്ത്രീകളെ ആലിംഗനം ചെയ്ത് രാഹുല്‍ ഗാന്ധി ആശ്വസിപ്പിച്ചു.

സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച യാത്ര തെലങ്കാനയിലേക്ക് പ്രവേശിച്ചു. യാത്രയുടെ ഏകോപനത്തിനായി തെലങ്കാന സംസ്ഥാന കോണ്‍ഗ്രസ് 10 പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

Exit mobile version