തിരുവനന്തപുരം: മ്യൂസിയത്തിന് സമീപത്ത് വെച്ച് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസിലും പ്രതിയായ മലയിൻകീഴ് സ്വദേശി സന്തോഷുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയിൽ പൊലീസ് കെട്ടിവച്ചതാണ് കേസെടുമാണ് പ്രതിയുടെ വാദം. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ദേഷ്യം വരുമ്പോൾ വാഹനം നിർത്തിയിട്ട് മണിക്കൂറുകൾ നടക്കുന്ന ശീലം തനിക്കുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. പ്രതിയെ പിടിച്ചതിൽ സന്തോഷമെന്നായിരുന്നു കുറവൻകോണത്തെ വീട്ടമ്മയുടെയും മ്യൂസിയം വളപ്പിൽ ആക്രമണത്തിനിരയായ യുവതിടെയും പ്രതികരണം.
അതേ സമയം, സന്തോഷിനെ തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇയാളെ തന്റെ ഓഫീസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കാൻ മന്ത്രി നിർദേശം നൽകി.