തിരുവനന്തപുരം: മ്യൂസിയത്തിന് സമീപത്ത് വെച്ച് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസിലും പ്രതിയായ മലയിൻകീഴ് സ്വദേശി സന്തോഷിനെ തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ വാഹനത്തിന്റെ കരാർ ഡ്രൈവറാണ് സന്തോഷ്. ഇയാളെ തന്റെ ഓഫീസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കാൻ മന്ത്രി നിർദേശം നൽകി
വാട്ടർ അതോറിറ്റിയിൽ പുറം കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നൽകുന്ന ഏജൻസിയുടെ ജീവനക്കാരൻ ആണ് ഇയാൾ. ആരോപണ വിധേയനായ ഡ്രൈവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഏജൻസിക്കു നിർദേശം നൽകണമെന്നും വാട്ടർ അതോറിറ്റിക്ക് മന്ത്രി നിർദേശം നൽകി. കേസിൽ യാതൊരു തരത്തിലുള്ള ഇടപെടൽ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ജല അതോറിറ്റിയുടെ ഇന്നോവ കാറിലെ യാത്രയാണ് സന്തോഷിനെ കുടുക്കിയത്. ഇൗ ഇന്നോവ കാറാണ് സി.സി.ടി.വിയിൽ തെളിവായി മാറിയത്. കുറവൻകോണത്ത് ഇൗ കാറിലെത്തിയാണ് സന്തോഷ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നു സമ്മതിച്ചു. വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ സമയത്തും ഇന്നോവ കാർ മ്യൂസിയം പരിധിയിലെ സി.സി.ടി.വിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Discussion about this post