അബുദാബി: ഖത്തറില്‍ നടക്കാന്‍ പോകുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കായി യു.എ.ഇ നല്‍കുന്ന പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് വേണ്ടി ഇപ്പോള്‍ തന്നെ അപേക്ഷിക്കാം.
അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ച് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഖത്തര്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടി നല്‍കുന്ന ഫാന്‍ പാസായ ‘ഹയ്യ കാര്‍ഡ്’ ഉടമകളെ യു.എ.ഇയിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ചൊവ്വാഴ്ച അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഹയ്യാ കാര്‍ഡുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഐ.സി.പി വെബ്‌സൈറ്റ് വഴി യു.എ.ഇ വിസയ്ക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റില്‍ പബ്ലിക് സര്‍വീസസ് എന്ന വിഭാഗത്തില്‍ ‘വിസ ഫോര്‍ ഹയ്യാ കാര്‍ഡ് ഹോള്‍ഡേഴ്‌സ്’ എന്ന മെനു തെരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കാം.
തുടര്‍ന്ന് വിവരങ്ങള്‍ നല്‍കുകയും ഫീസ് അടയ്ക്കുകയും വേണം.വിസ ലഭിക്കുന്ന ആരാധകര്‍ക്ക് 90 ദിവസം എത്ര തവണ വേണമെങ്കിലും യുഎഇയില്‍ പ്രവേശിക്കുകയും രാജ്യത്തു നിന്ന് പുറത്തുപോവുകയും ചെയ്യാം.
വിസയ്ക്ക് 100 ദിര്‍ഹമായിരിക്കും ഫീസ് നല്‍കേണ്ടത്. ആവശ്യമെങ്കില്‍ വിസാ കാലാവധി 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാം. ഇതിന് സാധാരണ നിരക്കിലുള്ള ഫീസ് നല്‍കണം.
Discussion about this post