സ്‌നേഹ കടല്‍; ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഷാരൂഖ് ഖാന്‍

ജന്മദിനത്തില്‍ ആരാധകരെ കാണുന്ന പതിവുണ്ട് ഷാരൂഖ് ഖാന്. ഇത്തവണയും ഷാരൂഖ് ഖാന്‍ പതിവു തെറ്റിച്ചില്ല. തന്റെ വീടായ മന്നത്തിന്റെ ബാല്‍ക്കണിയില്‍ എത്തിയ ആരാധകരുടെ അഭിവാന്ദ്യങ്ങള്‍ ഷാരൂഖ് ഖാന്‍ ഏറ്റുവാങ്ങി. ആരാധകര്‍ക്ക് ഒപ്പമുള്ള സെല്‍ഫിയും ഷാരൂഖ് ഖാന്‍ പങ്കുവെച്ചിട്ടിണ്ട്. സ്‌നേഹ സമുദ്രത്തിന് മുമ്പാകെ ജീവിക്കുന്നത് വളരെ മനോഹരമാണ്. എന്റെ ജന്മദിനത്തില്‍ എനിക്കും ചുറ്റും സ്‌നേഹത്തിന്റെ കടല്‍ പരക്കുന്നു. നന്ദി. വളരെ സ്‌പെഷ്യലാക്കിയതിന് നന്ദിയുണ്ടായിരിക്കും, സന്തോഷവനാണെന്നും ആരാധകര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നു. ‘പത്താന്‍’ എന്ന ചിത്രമാണ് ഷാരൂഖ് ഖാന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം മികച്ച ഒന്നായിരിക്കും എന്ന പ്രതീക്ഷയാണ്. 2023 ജനുവരി 25ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്.

Exit mobile version