ആഷിഖ് അബുവിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടന്‍ മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു അന്തരിച്ചു. 90 വയസ്സായിരുന്നു.
ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സോള്‍ട്ട് ആന്റ് പെപ്പറില്‍ മൂപ്പന്‍ എന്ന കഥാപാത്രത്തെയാണ് കേളു അവതരിപ്പിച്ചത്. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്.
Discussion about this post