പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് സമാനമായി തലച്ചോറിലെ ഇന്‍ഫ്‌ലമേറ്ററി പ്രതികരണത്തെ കോവിഡ് സ്വാധീനിക്കുന്നതായി ക്യൂന്‍സ്ലാന്‍ഡ് സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. കോവിഡ് വന്ന ആളുകളില്‍ ഭാവിയില്‍ ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഗവേഷണത്തില്‍ തിരിച്ചറിഞ്ഞു.
”പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് തുടങ്ങിയ മസ്തിഷ്‌ക രോഗങ്ങളുടെ പുരോഗതിയില്‍ ഉള്‍പ്പെടുന്ന, തലച്ചോറിന്റെ പ്രതിരോധ കോശങ്ങളായ ‘മൈക്രോഗ്ലിയ’യില്‍ വൈറസിന്റെ സ്വാധീനം ഞങ്ങള്‍ പഠിച്ചു,” പ്രൊഫസര്‍ ട്രെന്റ് വുഡ്‌റഫ് പറഞ്ഞു. ലബോറട്ടറിയില്‍ മനുഷ്യ മൈക്രോഗ്ലിയ വളര്‍ത്തുകയും കോശങ്ങളില്‍ കോവിഡിന് കാരണമാകുന്ന വൈറസായ സാര്‍സ്-കോവി-2 നിക്ഷേപിക്കുകയും ചെയ്തു. കോശങ്ങള്‍ പ്രതികരിച്ചതായി കണ്ടെത്തി. നേച്ചര്‍ മോളിക്യുലാര്‍ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ വുഡ്‌റഫ് പറഞ്ഞു