തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊലീസിന് നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി മുന്നറിയിപ്പു നൽകി.
മന്ത്രി ആന്റണി രാജുവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് ആണ് വിദേശത്ത് നിന്ന് ഫണ്ട് എത്തിയത്. ആന്റണി രാജുവും കുടുംബാംഗങ്ങളും ആണ് ഈ സമരത്തിന് പിന്നിൽ. അവരുമായി ബന്ധപ്പെട്ടവർക്കാണ് വിദേശത്ത് നിന്ന് സഹായം എത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സംരക്ഷണം നൽകാനുള്ള ഉത്തരവ് നടപ്പായില്ലെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു. പോലീസ് ബാരിക്കേഡ് വരെ സമരക്കാർ എടുത്ത് കൊണ്ടുപോയി. 4000 പേർ ഇപ്പോഴും പദ്ധതി പ്രദേശത്ത് സംഘടിച്ചിരിക്കുന്നു. ഒത്തുതീർപ്പ് ചർച്ച നടക്കുന്നുവെന്ന് സമരസമിതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ. ഇതിൽ തീരുമാനം ആകുന്നത് വരെ സമയം അനുവദിക്കണം എന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. തുറമുഖത്തേക്കുള്ള വഴി തടയില്ല എന്ന് ഉറപ്പ് വരുത്താൻ ആകുമോ എന്ന് കോടതി ചോദിച്ചു. വഴി തടയില്ല എന്ന സമരക്കാരുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി.അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികൾ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
Discussion about this post