പാറശ്ശാല: ഷാരോണ്‍ രാജ് കൊലക്കേസിലെ നിര്‍ണായ തെളിവ് അന്വേഷണ സംഘം കണ്ടെടുത്തു. മുഖ്യ പ്രതി ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തിരിക്കുന്നത്.
രാമവര്‍മന്‍ ചിറയിൽ ഗ്രീഷ്മയുടെ വീടിനടുത്തുള്ള തോട്ടില്‍ നിന്നുമാണ് പോലീസ് കുപ്പി കണ്ടെടുത്തത്. കണ്ടെടുത്തത് കാപ്പിക്യുവിന്റെ കുപ്പിയാണെന്നാണ് പൊലീസ് നിഗമനം. ഗ്രീഷ്മയുടെ അമ്മാവനാണ് കുപ്പി കാണിച്ചുകൊടുത്തത്.
ഗ്രീഷ്മയുടെ മാതാവ് സിന്ധു , അമ്മാവന് നിര്‍മ്മല്‍ കുമാര്‍ എന്നിവരുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം തന്നെ ഇരുവരയേും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്, അതേസമയം ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കില്ലെന്നും അത് ഗ്രീഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും പോലീസ് പറയുന്നു.
രാമവര്‍മ്മന്‍ചിറയിലെ വീട്ടിൽ വലിയ സുരക്ഷയാണ പോലീസ് ഒരുക്കിയിട്ടുള്ളത്.
Discussion about this post