ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂരിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ അയല്‍വാസികളായ യുവാവും പ്ലസ് ടു വിദ്യാര്‍ഥിനിയും മരിച്ച നിലയില്‍. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാര്‍ഡ് കരിയില്‍ അനന്തകഷ്ണന്‍ (കിച്ചു-23), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശിനി ഷിബുവിന്റെ മകളും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ എലിസബത്ത് (17) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാതി ഏഴുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനന്തകൃഷ്ണനെ തൂങ്ങിമരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്. സ്‌കൂളില്‍ പെണ്‍കുട്ടി പരീക്ഷയ്ക്ക് എത്തിയില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്നുണ്ടായ തിരച്ചിലിലാണ് ആളൊഴിഞ്ഞ കൊപ്ര ഷെഡിൽ മൃതദേഹങ്ങൾ കണ്ടത്. ഫാബ്രിക്കേഷൻ ജീവനക്കാരനാണ് അനന്തകൃഷ്ണൻ. ജീജയാണ് അമ്മ. പരേതയായ ബിന്ദുവാണ് എലിസബത്തിന്റെ അമ്മ. ചേർത്തല പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.