കൊച്ചി: എണ്‍പതാം വയസിലേക്ക് ചുവടുവച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശംസ അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തി. ചികിത്സാര്‍ത്ഥം ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് മടങ്ങിയത്. ഉമ്മന്‍ ചാണ്ടിയെ ഷാളണിയിച്ച് ആശംസ അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല. തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലെത്തിയാണ് പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്. മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേര്‍ന്നിരുന്നു. അതിന് ശേഷമാണ് കൊച്ചിയില്‍ നേരിട്ടെത്തി കണ്ട് ആശംസ അറിയിക്കാന്‍ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്. ചികിത്സയ്ക്ക് ജര്‍മനിക് പോകുന്നത് നല്ലതാണെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി പറഞ്ഞു. എത്രയും വേഗം ചികിത്സക്കായി പോകണം എന്നും പൂര്‍ണ ആരോഗ്യവനായി തിരിച്ചെത്തിയിട്ട് വീണ്ടും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
Discussion about this post