തിരുവനന്തപുരം: തീരശോഷണം പഠിക്കാനായി സ്വന്തം നിലയില്‍ ജനകീയ പഠന സമിതിയെ നിയോഗിച്ച് വിഴിഞ്ഞം സമരസമിതി. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഷിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് മുന്‍ ഡീന്‍ ഡോ. കെ.വി.തോമസ് അധ്യക്ഷനായാണ് പഠന സമിതി. മൂന്നുമാസം കൊണ്ട് സമിതി പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം വിഴിഞ്ഞം സമരത്തിന് വിദേശ സംഭാവന ലഭിച്ചെന്ന ആരോപണം സമരസമിതി തള്ളി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ലത്തീന്‍ അതിരൂപത അറിയിച്ചു. സമരത്തിന്റെ നൂറാം ദിനം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ സമരസമിതി ഖേദം പ്രകടിപ്പിച്ചു.
Discussion about this post