കോഴിക്കോട്: ഗവര്‍ണര്‍ തെറ്റായ രൂപത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ലോക്താന്ത്രിക് ജനതാദള്‍ (എല്‍ ജെ.ഡി) സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കി. ഡല്‍ഹി കേരള ഹൗസില്‍ വച്ച് മലയാളം മാധ്യമപ്രതിനിധികളെ മാത്രമായി മാറ്റി നിറുത്തി സംസാരിച്ചതും, രാജ്ഭവനില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുന്നതും ഗവര്‍ണര്‍ പദവിക്ക് നിരക്കാത്തതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി കേരള ഹൗസിലെ പത്രസമ്മേളനത്തില്‍ നിന്നും മലയാളം പത്രപ്രവര്‍ത്തകരെ മാറ്റിനിറുത്താനുള്ള കാരണമായി പറഞ്ഞത് അവര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചില്ലെന്നതാണ്. ഗവര്‍ണറുടെ ഇത്തരം പ്രവര്‍ത്തികള്‍ ജനാധിപത്യമല്ലെന്നും സലീം മടവൂര്‍ ചൂണ്ടികാട്ടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നത് ഭരണഘടനാ ജ്ഞാനമില്ലാത്തതിനാലാണ്. ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചയുടെ അന്തസത്ത ഉള്‍ക്കൊണ്ട്, അദ്ദേഹത്തെ നിയമിച്ച രാഷ്ട്രപതി ഗവര്‍ണറെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് സലീം മടവൂര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.