കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപും സുഹൃത്ത് ശരത്തും എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ കുറ്റപത്രം ഇരുവരെയും വായിച്ചു കേള്‍പ്പിച്ചു. അടച്ചിട്ട കോടതി മുറികളിലായിരുന്നു നടപടി.
തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്നാണ് ഇരുവരോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. നവംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിചാരണ തീയതി തീരുമാനിക്കും. ദിലീപിനെതിരെ തെളിവു നശിപ്പിച്ചെന്നും സുഹൃത്ത് ശരത്ത് തെളിവുകള്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചു എന്നുമാണ് തുടരന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
Discussion about this post