പാറശ്ശാല: പാറശാലയില്‍ വിദ്യാര്‍ത്ഥിയായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്റ്റേഷനില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയില്‍ വെച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഗ്രീഷ്മയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് രാവിലെ ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഛര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്രീഷ്മയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
അതേസമയം, ഗ്രീഷ്മയുടെ ബന്ധുക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഈ സാഹചര്യത്തില്‍ ഗ്രീഷ്മയുടെ അമ്മയെയും അച്ഛനെയും അമ്മാവനയും ബന്ധുവായ യുവതിയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
https://youtu.be/4uPn3FAgsfk
Discussion about this post