പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം 60 ആയി ഉയര്‍ത്തി സര്‍ക്കാര്‍

റിയാബ് തലവന്‍ ചെയര്‍മാനായി 2017ല്‍ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ഏപ്രില്‍ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം 60 ആയി ഉയര്‍ത്തി സര്‍ക്കാര്‍. റിയാബ് തലവന്‍ ചെയര്‍മാനായി 2017ല്‍ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ഏപ്രില്‍ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആറു ധനകാര്യ കോര്‍പറേഷനുകള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ വ്യത്യസ്തമായ പെന്‍ഷന്‍ പ്രായമാണ് ഇപ്പോഴുള്ളത്.

അതേസമയം കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ ഈ പ്രായപരിധി തല്‍ക്കാലം ഏര്‍പ്പെടുത്തില്ല. വിശദമായ പഠനത്തിനു ശേഷമായിരിക്കും ഈ സ്ഥാപനങ്ങളില്‍ പ്രായപരിധി ഉയര്‍ത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക.

സ്ഥാപനത്തിന്റെ മികവും പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌ക്കരണത്തിനായി അടിസ്ഥാനമാക്കും. എ, ബി, സി, ഡി എന്നിങ്ങനെ സ്ഥാപനങ്ങളെ തരം തിരിച്ചായിരിക്കും പരിഷ്‌ക്കരണം. വളര്‍ച്ചയുള്ള സ്ഥാപനങ്ങളെ ഉയര്‍ന്ന ഗ്രേഡില്‍ ഉള്‍പ്പെടുത്തും. നേരത്തെ മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. ക്ലാസിഫിക്കേഷന്‍ ലഭിക്കാന്‍ അതതു പൊതുമേഖലാ സ്ഥാപനങ്ങള്‍ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡിന് അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവയെ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. നിശ്ചിത സമയപരിധിക്കുള്ളില്‍ ധനകാര്യ സ്റ്റേറ്റ്‌മെന്റ് നല്‍കാത്ത സ്ഥാപനങ്ങളെയും തരംതാഴ്ത്തും.

 

https://youtu.be/4uPn3FAgsfk

Exit mobile version