തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ അരിവില. കഴിഞ്ഞ നാല് മാസത്തിനിടെ ഇരട്ടി വിലയാണ് അരിയ്ക്ക് വര്‍ധിച്ചിരിക്കുന്നത്. കിലോയ്ക്ക് 25 രൂപയാണ് ജയ അരിക്ക് മാത്രം കൂടിയത്.
അരിയുടെ വില കുത്തനെ ഉയര്‍ന്നതോടെ വീട്ടുകാരും ഹോട്ടല്‍ ഉടമകളുമടക്കം പ്രതിസന്ധിയിലായി. മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജ്യോതി അരിയുടെ വില 38 രൂപയില്‍ നിന്ന് 62 രൂപയിലേക്ക് ഒറ്റയടിയ്ക്കാണ് കുതിച്ചത്.
ആന്ധ്രയില്‍ സര്‍ക്കാര്‍ നേരിട്ട് അരി സംഭരിച്ച് തുടങ്ങിയതോടെ അവിടെ പൊതുവിപണിയില്‍ നെല്ലും അരിയും കിട്ടാതായി. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരിയുടെ വരവ് കുറഞ്ഞു. കൂടാതെ ജി.എസ്.ടി.യും വില്ലനായി.
https://youtu.be/4uPn3FAgsfk