സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി പൊളിറ്റ്ബ്യൂറോയിൽ. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് എം.വി.ഗോവിന്ദൻ പിബിയിലെത്തുന്നത്.
17 അംഗ പിബിയിൽ അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാൽ 17–ാമനാകും എം.വി. ഗോവിന്ദൻ. നിലവിൽ, പിബിയിൽ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നിൽ മൂന്നാമതാണു പിണറായി. 6–ാമത് കോടിയേരിയും 7–ാമത് എം.എ. ബേബിയുമായിരുന്നു. നിലവിലെ പട്ടികയിൽ 16– ാമതാണ് എ. വിജയരാഘവൻ.
Discussion about this post