കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലിക്കേസില്‍ ഇരയായ റോസ്‌ലിന്റെ കൊലപാതകം പുനരാവിഷ്‌കരിക്കാനൊരുങ്ങി അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് പ്രതികളുമായി അന്വേഷണ സംഘം ഇലന്തൂരിലെത്തി. ഡമ്മി പരീക്ഷണം നടത്തിയാണ് തെളിവെടുപ്പു നടത്തുക. തമിഴ്‌നാട് സ്വദേശിനി പത്മത്തിന്റെ കൊലപാതകം ഡമ്മി ഉപയോഗിച്ചു തെളിവെടുപ്പു നടത്തിയിരുന്നു.
റോസ്‌ലിനെ കൊലപ്പെടുത്തിയ ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെയും ലൈലയുടെയും വീട്ടിലും, സ്വര്‍ണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലും പ്രതികളെ എത്തിച്ചാവും തെളിവെടുപ്പു നടത്തുക. റോസ്‌ലിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തികളില്‍ ഒരെണ്ണം ഇനിയും കണ്ടെത്താനുണ്ട്. ഇതിനായുള്ള അന്വേഷണവും തുടരുകയാണ്. ഒപ്പം പൊലീസ് മറ്റു തെളിവുകള്‍ ശേഖരിക്കുന്നതും തുടരുകയാണ്.
https://youtu.be/4uPn3FAgsfk