തിരുവനന്തപുരം ഷാരോണിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും നടി ഷംന കാസിം. പ്രണയം നടിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന് മാപ്പില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും ഷംന കുറിച്ചു.
പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍, അവൻ മരണത്തിലേക്ക് നടക്കുമ്പോഴും അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിതമായ കൊലപാതകത്തിന് മാപ്പില്ല, പരമാവധി ശിക്ഷ നൽകണം’,ഷംന കുറിച്ചു.
അതേസമയം,ഷാരോണിന് കഷായത്തിൽ കീടനാശിനി കലക്കി നൽകിയെന്ന് കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
Discussion about this post