അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് ഏഴ് വയസ്സുകാരൻ  മരിച്ചു

ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച ഏഴ് വയസുകാരൻ മരിച്ചു. മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകൻ വികാസ് ആണ് മരിച്ചത്. രണ്ട് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ സ്ഥിതി കൂടുതൽ വഷളായി. മേലെ മുള്ളി ഊരിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു മരണം.

Exit mobile version