തിരുവനന്തപുരം: പാറശ്ശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ശുചിമുറിയില്‍ പോയി വന്ന ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഗ്രീഷ്മയെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.
https://youtu.be/P7uHwMRV80M
ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്. പിന്നീട് ശുചിമുറിയില്‍ പോയി വന്ന ശേഷം ഗ്രീഷ്മ ഛര്‍ദിച്ചു. തുടര്‍ന്നാണ് അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന നിഗമനത്തില്‍ പൊലീസ് ഗ്രീഷ്മയെ ആശുപത്രിയില്‍ എത്തിച്ചത്. ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ ആണ് കുടിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഗ്രീഷ്മയെ ഐസിയുവിലേക്ക് മാറ്റി. സ്ഥിതി ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിവരം.
https://youtu.be/4uPn3FAgsfk