പ്രണയം വെളിപ്പെടുത്തി പ്രിയതാരം മഞ്ജിമ മോഹന്‍

തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കുമൊത്തുള്ള പ്രണയം വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം മഞ്ജിമ മോഹന്‍. ഫോട്ടോകള്‍ പങ്കുവെച്ചാണ് മഞ്ജിമ മോഹന്‍ തന്റെ ഇഷ്ട്ടം വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി വന്ന ആളാണ് ഗൗതമെന്ന് മഞ്ജിമ മോഹന്‍ പറയുന്നു. മഞ്ജിമ മോഹനുമായി പ്രണയത്തിലാണ് എന്ന് ഗൗതം കാര്‍ത്തികും തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിട്ടുണ്ട്.

ഞാന്‍ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ ഗൗതം കാര്‍ത്തിക് സഹായിച്ചു. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റി എന്നും മഞ്ജിമ മോഹന്‍ എഴുതിയിരിക്കുന്നത്. മീര നന്ദന്‍, സംയുക്ത മേനോന്‍, ജീവ, ആരതി തുടങ്ങി ഒട്ടേറെ താരങ്ങള്‍ മഞ്ജിമ മോഹന് ആശംസകളുമായി എത്തിയിട്ടുണ്ട്. സുഹൃത്തുക്കളായതിന ശേഷം അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് ഗൗതം കാര്‍ത്തിക് എഴുതിയിരിക്കുന്നത്.

ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍ എന്ന സിനിമയില്‍ തുടക്കം. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ ബാലതാരമായി. ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ നായികയായ മഞ്ജിമ തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന വേഷത്തിലെത്തി. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹന്‍. നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്‌നം സംവിധാനം ചെയ്ത ‘കടലി’ലൂടെയാണ് ഗൗതം കാര്‍ത്തിക് നായകനായത്.

Exit mobile version