സോള്‍: ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ വിദേശികളാണ്. 150ലധികം പേർക്കു പരുക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കാമെന്ന് അഗ്നിശമനസേനാ വക്താവ് പറഞ്ഞു.
ശനിയാഴ്ച രാത്രി സിയോളിലെ ഒരു ജനപ്രിയ നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റിലെ ഇടുങ്ങിയ ഇടവഴിയിലൂടെ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ ഇടിച്ചുകയറുന്നതിനിടെ ആയിരുന്നു അപകടം.ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ഹോട്ടലിൽ പ്രമുഖ വ്യക്തി വന്നതറിഞ്ഞ്, ജനം തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടകാരണമെന്നു സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നിൽനിന്നുള്ള തള്ളലിൽ ഒട്ടേറെപ്പേർ നിലത്തുവീണു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും. അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു.
മരിച്ചവരിൽ കൂടുതലും കൗമാരക്കാരും യുവാക്കളുമാണ്. രുങ്ങിയത് അന്‍പതോളം പേര്‍ക്ക് ഹൃദയസ്തംഭനമുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.ദക്ഷിണ കൊറിയയിലെ ആദ്യത്തെ ഹലോവീൻ ആഘോഷം ആസ്വദിക്കാൻ ഇറ്റവോൺ നിശാക്ലബ് ജില്ലയിലേക്ക് ജനം ഒഴുകിയെത്തിയിരുന്നു.
പോലീസ് പ്രദേശം അടച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ വീഡിയോകളിൽ ഹലോവിൻ വസ്ത്രങ്ങൾ ധരിച്ച ആളുകൾ തെരുവുകളിലും സ്‌ട്രെച്ചറുകളിലും കിടക്കുന്നത് കാണാമായിരുന്നു. ആദ്യം പ്രതികരിച്ചവർ സഹായങ്ങൾ നൽകുകയും പരിക്കേറ്റവരെ കൊണ്ടുപോകാൻ ആംബുലൻസുകൾ നിരക്കുകയും ചെയ്തു.
ഡസൻ കണക്കിന് ആളുകളെ സമീപത്തെ വൈദ്യസഹായ സംവിധാനങ്ങളിലേക്കു മാറ്റിയതായി യോങ്‌സാൻ ഹെൽത്ത് സെന്റർ മേധാവി ചോയ് ജെ-വോൺ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിലേക്ക് മാറ്റിയതായും അധികൃതർ കൂട്ടിച്ചേർത്തു.