മരണം വരെ അവന് അവളെ വിശ്വാസമായിരുന്നു, ലൗ ഹേറ്റ് സ്റ്റോറി

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുമ്പോള്‍ മരണം വരെ സുഹൃത്ത് ചതിക്കില്ലെന്ന വിശ്വാസത്തില്‍ ആയിരുന്നു ഷാരോണ്‍ എന്ന് പൊലീസ്. എന്നാല്‍ ഗ്രീഷ്മ അതൊരു ലൗ ഹേറ്റ് റിലേഷനായിട്ടാണ് കണ്ടിരുന്നത്. ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് അവര്‍ മൊഴികൊടുത്തിരിക്കുന്നത്. അതൊന്നും നടക്കാതെ വന്നതിനാലാണ് ഇത്തരം ക്രൂരകൃത്യത്തിലേക്ക് വഴിത്തിരിച്ചത്് എന്ന് എഡിജിപി പറഞ്ഞു.
കഷായത്തിന് ശേഷം ഷാരോണിന് ഗ്രീഷ്മ ജ്യൂസും നല്‍കിയെന്നും പൊലീസ് വിശദീകരിക്കുന്നു. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം ജാതകദോഷം കാരണം പറഞ്ഞ് ഷാരോണിനെ ഉപേക്ഷിക്കാന്‍ ഗ്രീഷ്മ നോക്കിയിരുന്നു. എന്നാല്‍ ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ മുന്‍ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നതായി എഡിജിപി പറഞ്ഞു. 26,27 തിയതികളില്‍ ഗ്രീഷ്മയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ കേസില്‍ ബാഹ്യഇടപെടല്‍ ഉണ്ടായതായി തെളിവില്ലെന്നും മാതാപിതാക്കളെ പ്രതിയാക്കാന്‍ നിലവില്‍ തെളിവുകളില്ലെന്നും എഡിജിപി പറഞ്ഞു.

 

Exit mobile version