കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വഴി സ്വര്‍ണ്ണക്കടത്ത്. പാലക്കാട് സ്വദേശി മുഹമ്മദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. ധരിച്ചിരുന്ന പാന്റ്‌സിന്റെ സിബ്ബിനോട് ചേര്‍ത്ത് ഒരു ലെയര്‍ ആയി സ്വര്‍ണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാളില്‍ നിന്ന് 47 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. നേരത്തെ വിവരം ലഭിച്ചിരുന്നതിനാല്‍ കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആദ്യം കണ്ടെത്താനായില്ലെങ്കിലും ധരിച്ചിരുന്ന പാന്റ്‌സിന്റെ സിബ്ബ് പരിശോധിച്ചതോടെയാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് മുഹമ്മദ് നെടുമ്പാശ്ശേരിയിലെത്തിയത്.