തിരുവനന്തപുരം: ശംഖുമുഖത്തെ സാഗര കന്യകയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പത്തിന് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന റെക്കോർഡാണ് ലഭിച്ചിരിക്കുന്നത്. ചിപ്പിക്കുള്ളിൽ കിടക്കുന്ന തരത്തിലാണ് സാഗര കന്യകയുടെ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. അപേക്ഷിക്കാതെയാണ് ഈ അംഗീകാരം എന്നത് ഇരട്ടി മധുരമാവുകയാണ്. 87 അടി നീളവും 25 അടി ഉയരവുമാണ് സാഗരകന്യക ശിൽപ്പത്തിനുള്ളത്.
1990 ൽ ആരംഭിച്ച് രണ്ട് വർഷമെടുത്താണ് ശിൽപ്പം നിർമ്മിച്ചത്.ശിൽപത്തിന് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ശിൽപ്പ നിർമ്മാണം ഏൽപ്പിച്ചത്. ഈ നിർമ്മാണത്തിന്റെ പ്രതിഫലം അദ്ദേഹം വാങ്ങിയിട്ടില്ല.
Discussion about this post